സ്കൂൾ വിട്ടിറങ്ങിയ മകൻ കൺമുന്നിൽ ‘ഗൾഫിലുള്ള’ അച്ഛനെ കണ്ടു ആദ്യം സ്തബ്ധനായി. എങ്കിലും ഒറ്റ നിമിഷത്തെ വ്യത്യാസത്തിൽ ഓടിയെത്തി അച്ഛന്റെ തോളിലേറി കെട്ടിപ്പിടിച്ചു.സോഷ്യൽ ലോകം നെഞ്ചേറ്റുകയാണ് ഇൗ അച്ഛനെയും മകനെയും. വിദേശത്തുനിന്നും അച്ഛന്‍ വന്നത് ഇൗ മകൻ അറിഞ്ഞിട്ടില്ല. സ്‌കൂളിലുള്ള കുഞ്ഞു മകന് കൈയ്യോടെ സർപ്രൈസ് നൽകാൻ നേരെ സ്കൂളിലേക്ക് എത്തി അച്ഛൻ.
സ്കൂളു വിട്ടിറങ്ങിയ പാടെ അപ്രതീക്ഷിതമായി അച്ഛനെ കണ്ട സന്തോഷത്തില്‍ മകൻ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുകയാണ്. മകനെ കണ്ട സന്തോഷത്തില്‍ അച്ഛനും അവനെ കോരിയെടുത്തുപോയി. തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാൻ..’ എന്ന സിനിമാഗാനം പ്രവാസികളുടെ പ്രിയപ്പെട്ടതായത് ഇത്തരം നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ തൊട്ടാണ്. . പ്രവാസിയുടെ നാടോർമകളെ തൊട്ടുണർത്തുന്ന ആ വിഡിയോ കാണാം.
Post Your Comments