Latest NewsInternationalUK

ലൈംഗിക ബന്ധത്തിനിടെ വീണതിന് കിടക്ക കമ്പനിക്കെതിരെ കേസ് : കോടതി തീരുമാനം ഇങ്ങനെ

ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ കിടക്കയില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി

ലണ്ടന്‍: ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തിനിടെ കിടക്കയിൽ നിന്ന് വീണു തന്റെ നട്ടെല്ലിന് പരിക്ക് പറ്റിയതിനെതിരെ ഭാര്യ കേസ് കൊടുത്തു. ഇതിന്റെ വിചാരണ നടത്തുകയും കോടതി ഇതിന്റെ വിധി പറയുകയും ചെയ്തു. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ കിടക്കയില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി അരയ്ക്ക് താഴോട്ട് തളര്‍ന്നുപോയ ക്ലെയര്‍ ബബ്സ്ബി നല്‍കിയിരുന്ന നഷ്ടപരിഹാരക്കേസിലായിരുന്നു കോടതിവിധി. Related image

വന്‍തുക മുടക്കി വാങ്ങിയ കിടക്കയില്‍നിന്ന് വീണതാണ് തന്റെ ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കിടക്കനിര്‍മ്മാണ കമ്പനിയ്‌ക്കെതിരെ നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം.പുതിയതായി വാങ്ങിയ കിംഗ് സൈസ് ഡബിള്‍ ദിവാന്‍ എന്ന വിഭാഗത്തിലെ കിടക്കയില്‍നിന്നാണ് ക്ലെയര്‍ തെറിച്ചുവീണത്. 2013ലായിരുന്നു സംഭവം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ക്ലെയര്‍ അന്നുമുതല്‍ വീല്‍ച്ചെയറിലാണ്. കിടക്കയിലെ ഹുക്കുകള്‍ തമ്മില്‍ ശരിയായ രീതിയില്‍ അടുപ്പിക്കാത്തതാണ് താന്‍ വീഴാന്‍ കാരണമെന്നായിരുന്നു ക്ലെയറിന്റെ ആരോപണം. Image result for fall from bed during sex london bed company

നാലുകുട്ടികളുടെ അമ്മയായ ഇവര്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്തരം കിടക്കകളില്‍ മറ്റൊന്നിന് പോലും ഇതിന് മുമ്പ് അപകടസാദ്ധ്യത ഉള്ളതായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് കോടതി നഷ്ടപരിഹാരം നിഷേധിച്ചത്.ലണ്ടനിലെ പ്രമുഖ കിടക്കനിര്‍മ്മാതാക്കളായ ബെര്‍ക്ക് ഷിയര്‍ ബെഡ് കമ്ബനിയായിരുന്നു കിടക്ക നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button