കൊച്ചി : രാജ്യവ്യാപകമായി ഇന്ധനവില ഇന്നും കുറഞ്ഞു.പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 80.92 രൂപയും ഡീസൽ വില 77.54 രൂപയുമാണ്. കൊച്ചിയില്‍ 79.51 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 76.07 രൂപയാണ്. . കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 79.86 രൂപ, 76.42 രൂപ എന്നിങ്ങനെയാണ്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 77.56 രൂപയും ഡീസലിന് 72.31 രൂപയുമാണ് വില്‍പന വില. മുംബൈയില്‍ പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയുമാണ് വില കുറഞ്ഞത്. പെട്രോളിന് 83.07 രൂപയും ഡീസലിന് 75.76 രൂപയുമാണ്.
Post Your Comments