Food & Cookery

വൈകുന്നേരം ചായയ്‌ക്കൊപ്പം കുട്ടികള്‍ നല്‍കാം ടേസ്റ്റീ ചെമ്മീന്‍ ഉന്നക്കായ

നമ്മളില്‍ പലരും ആദ്യമായി കേള്‍ക്കുന്ന ഒരു വിഭവമായിരിക്കും ചെമ്മീന്‍ ഉന്നക്കായ. അതിനാല്‍ തന്നനെ പലര്‍ക്കും ഇത് എങ്ങനെയാകും തയാറാക്കുക എന്നും അറിയില്ല. കുട്ടികള്‍ സ്‌കൂളില്‍ നിന്നും ക്ഷീണിച്ച് വരുമ്പോള്‍ ചായയ്‌ക്കൊപ്പം അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും രുചിയൂറിയ ഒരു വിഭവവം കൂടിയാണ് ചെമ്മീന്‍ ഉന്നക്കായ. വളരെ കുറഞ്ഞ സമയംകൊണ്ട് ചെമ്മീന്‍ ഉന്നനക്കായ തയാറാക്കകുന്നനത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചെമ്മീന്‍ – 1 കിലോ
കുരുമുളക്, മഞ്ഞള്‍, ഉപ്പ്, ഒരു സവോള പൊടിയായി അരിഞ്ഞതും ചേര്‍ത്ത് ഒരു മണികൂര്‍ വെക്കുക.
പുഴുങ്ങലരി – 1 കപ്പ്
ജീരകശാല അരി -3/4 കപ്പ്
തേങ്ങ – 1 മുറി
സവോള – 1
പച്ചമുളക് – 2
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – 2 തണ്ട് ,ഉപ്പ്

തയാറാക്കകുന്ന വിധം

അരി കുതിര്‍ത്ത ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് അരച്ചെടുക്കുക. അരച്ചെയുത്ത് മാവ് കൈ കൊണ്ട് പരത്തി അകത്ത് ചെമ്മീന്‍ പുരട്ടി വെച്ചത് വെച്ച് ഉന്നക്കായ് ഷേപ്പില്‍ ഉരുട്ടി ആവിയില്‍ വേവിച്ചെടുക്കണം. ഇനി കുറച്ച് മുളക്, മഞ്ഞള്‍, കോണ്‍ഫ്‌ളവര്‍, ഉപ്പ് കറിവേപ്പ്, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് നന്നായി കലക്കിയതില്‍ അപ്പം മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button