ന്യൂഡൽഹി: മധ്യപ്രദേശില്‍ പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ഗോശാലകള്‍ തുടങ്ങുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക. ഇതിനെ പരിഹസിച്ചു ബിജെപി രംഗത്തെത്തി. മുന്‍പ് ഗോവധ നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരളത്തില്‍ ക്യാമറയുടെ മുന്നില്‍ ഒരു പശുവിനെ അറുത്ത് കൊന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പശുവിനെ സംരക്ഷിക്കുമെന്ന് പറയുന്നത് കാപട്യമാണെന്ന് ബി.ജെ.പി എം.എല്‍.എ രാമേശ്വര്‍ ശര്‍മ്മ ചൂണ്ടിക്കാട്ടി.
കശാപ്പുകാര്‍ വോട്ടിന് വേണ്ടി ഗോസംരക്ഷകരായി അഭിനയിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.2017ലായിരുന്നു ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ ഗോവധ നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഒരു പശുവിനെ ക്യാമറയുടെ മുന്നില്‍ വെച്ച് അറുത്ത് കൊന്നത്.
കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍നടത്തിയ ഗോഹത്യയില്‍ പ്രതിഷേധിച്ച് രാജസ്ഥാനിലെ യയൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സഞ്ജയ്സിംഗ് രാജ്പുരോഹിത് രാജിവക്കുകയും ചെയ്തിരുന്നു.
ദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്കിട നല്കിയതായിരുന്നു കണ്ണൂരിലെ കശാപ്പ്. ഇതുതന്നെയാണ് ബിജെപി ആയുധമാക്കുന്നതും. അതെ സമയം കോൺഗ്രസ്സ് ശനിയാഴ്ച പുറത്ത് വിട്ട പ്രകടന പത്രികയില്‍ എല്ലാ ഗ്രാമ പഞ്ചായത്തിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ പരിക്ക് പറ്റിയിരിക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതായിരിക്കും. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ്, കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സ്‌കിന്ദ്യ, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.
Post Your Comments