ദുബായ്: വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്. ഇതോടൊപ്പം ഷോപ്പിങ്ങിനും മറ്റും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും ഇന്ത്യക്കാർ തന്നെയാണ് മുന്നിൽ. ദുബായിൽ ഏപ്രിൽ 28 മുതൽ മേയ് 1 വരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
2.25 കോടിയിലേറെ ഇന്ത്യക്കാരാണ് ഈ വർഷം വിദേശ രാജ്യങ്ങൾ സന്ദർശിച്ചത്. 2022 ആകുമ്പോഴേക്കും എണ്ണം 5 കോടിയായി കുതിച്ചുയരും. യുഎഇയിൽ കഴിഞ്ഞവർഷം 23 ലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് എത്തിയത്.
Post Your Comments