Latest NewsIndia

രാമേനോടോ ബാബറിനോടോ കോണ്‍ഗ്രസിന് കൂറെന്ന് യോഗി ആദിത്യനാഥ്

ലക്നൗ•രാമക്ഷേത്ര പ്രശ്‌നം മുറുകെ പിടിച്ച് വീണ്ടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമനെയാണോ മുഗള്‍ ഭരണാധികാരിയായ ബാബറിനെയാണോ കോണ്‍ഗ്രസ് കണക്കിലെടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയില്‍ രാമന്‍ ജനിച്ചതാണെന്ന് അറിഞ്ഞിട്ടും ഇക്കാര്യം കോടതിയില്‍ കെട്ടിക്കിടക്കുന്നു. കേസില്‍ 2019 ന് മുമ്പ് തീരുമാനമെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

രാമനോടാണോ വിദേശീയനായ ബാബറിനോടാണോ ബന്ധമെന്ന് കോണ്‍ഗ്രസ് പറയണം. രാജ്യത്തിന്റെ ആത്മാഭിമാനത്തെക്കുറിച്ച് കോണ്‍ഗ്രസിന് യാതൊരു ധാരണയുമില്ലെന്നും യോഗി ആദിത്‌നാഥ് കുറ്റപ്പെടുത്തി.

ഛത്തീസ്ഗഢിലെ ലോര്‍മിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യഘട്ടതെരഞ്ഞെടുപ്പിന്റെ അവസാനറാലിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയായിരുന്നു ആദിത്യനാഥിന്റെ പ്രസംഗം. രാഷ്ട്രീയനേട്ടത്തിനായി കോണ്‍ഗ്രസ് ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും നക്‌സലിസത്തെ പിന്തുണയക്കുകായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിപുലമായ ധാതുക്കളും വന സമ്പത്തുമുണ്ടെങ്കിലും കോണ്‍ഗ്രസ് ഭരണകാലത്ത് ഛത്തീസ്ഗഢ് പിന്നോക്കവും ദരിദ്രവുമായൈന്നും യുപി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ന് തദ്ദേശവാസികളുടെ ക്ഷേമത്തിനായി വനസമീപനം ഉപയോഗപ്പെടുത്തുന്നു. ആദിവാസികള്‍ക്കും വനവാസികള്‍ക്കും വികസനപദ്ധതികളുടെ ആനുകൂല്യങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നക്‌സലിസത്തെ നേട്ടത്തിനായി പ്രോത്സാഹിപ്പിച്ചു, പക്ഷേ ജനങ്ങളുടെ സുരക്ഷയ്ക്ക് നക്‌സലിസം അപകടകരമാകുമ്പോള്‍ ബിജെപി അതിനെ ശക്തമായി നേരിടുകയാണെന്നും യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button