കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ നടന്നത് ആരെയും അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങളാണ്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കുറിപ്പെഴുതി വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. ഭാര്യയുടെ കുറിപ്പ് കണ്ട് ഭയന്ന കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖ് ആത്മഹത്യ ചെയ്തു.
ഒരു ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് ഭാര്യ തന്‍സി അജയകുമാറിനെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍വിളികളിലൂടെ ഇവര്‍ അടുപ്പത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഇരുപത്കാരിയായ തന്‍സി കാമുകനായ അജയകുമാറിനൊപ്പം ചേര്‍ത്തലയിലുള്ള ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
Post Your Comments