തിരുവനന്തപുരം: പഠനമേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്ന പല സര്‍വകലാശാലകളും വന്‍ നിലവാരത്തകര്‍ച്ച നേരിടുന്നു. എംജിയും കുസാറ്റും അടക്കം നാല് സര്‍വകലാശാലകള്‍ക്ക് നിലവില്‍ വൈസ് ചാന്‍സിലര്‍മാരില്ല. വൈസ് ചാന്‍സിലറുടെ കാലാവധി തീരുന്നതിന് മൂന്ന് മാസം മുന്‍പെങ്കിലും പകരം ആളെ കണ്ടുപിടിക്കണമെന്നാണ് ചട്ടം എന്നിരിക്കെ വെറ്റിനറി സര്‍വ്വകലാശാലയില്‍ ഡോ. ബി അശോക് സ്ഥാനമൊഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും പകരം ആളെത്തിയിട്ടില്ല. കേരളയൂണിവേഴ്സിറ്റിയില്‍ 2018 ഫെബ്രുവരിയില്‍ വി.സി ഒഴിഞ്ഞതിനുശേഷം കഴിഞ്ഞ ആഴ്ചയിലാണ് പുതിയ ആളെ നിയമിക്കുന്നത്. സാങ്കേതിക സര്‍വ്വകലാശാലയില്‍ ഒമ്പത് മാസമായി വിസിയില്ല.
ചാന്‍സിലറുടെ യോഗ്യതയെ കുറിച്ച് ഏറെ പരാമര്‍ങ്ങള്‍ ഉയര്‍ന്ന എംജി സര്‍വ്വകലാശാലയില്‍ നിന്ന് വിസി പടിയിറങ്ങിയിട്ട് ഒരു മാസമായി. ഭരണ തലത്തിലും, പഠന നിലവാരത്തിന്റെ കാര്യത്തിലും സ്ഥിതി അത്ര മെച്ചമല്ല. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അക്കാദമിക് റാങ്കിങ്ങില്‍ കേരള സര്‍വ്വകലാശാലക്ക് കിട്ടിയത് 100 ല്‍ 30ാം സ്ഥാനമാണ്. എംജിക്ക് 34ാം റാങ്ക്. കുസാറ്റ് 69 ഉം കാലിക്കറ്റ് യൂണിവേഴ്സിറ്റി 73ാം സ്ഥാനത്തുമാണ്. പ്രവര്‍ത്തന മികവിന്റെ പട്ടികയില്‍ ദേശീയ റാങ്കിംഗില്‍ ആദ്യ ഇരുപതില്‍ പോലും കേരളത്തില്‍ നിന്ന് ഒരു സര്‍വ്വകലാശാല ഇടം നേടിയിട്ടില്ല. കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല അടക്കം കേരളത്തിലാകെ ഉള്ളത് 13 സര്‍വ്വകലാശാലകളാണ്.
https://youtu.be/iVeDqAM_mhQ
Post Your Comments