KeralaLatest News

ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസ് ; അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും പിന്മാറുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന്‍ വീണ്ടും പിന്മാറുന്നു. ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി അനില്‍ കാന്ത് പോലീസ് മേധാവിക്ക് കത്തുനല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തീരുമാനമെടുത്തിട്ടില്ല. പകരം ആളെ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി പറയുന്നു.

ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് കത്തില്‍ അനില്‍ കാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആശങ്കയുയര്‍ത്തി നേരത്തെ ഡിജിപി: രാജേഷ് ദിവാനും ഐ.ജി: ദിനേന്ദ്ര കശ്യപും പിന്‍മാറിയിരുന്നു. മുഖ്യമന്ത്രി പിണറായി ആണ് അന്വേഷണം പ്രഖ്യാപിച്ചത്.

സോളര്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം അന്വേഷണസംഘം രൂപീകരിച്ചെങ്കിലും കേസെടുത്തില്ല. പരാതി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണസംഘത്തലവന്‍ രാജേഷ് ദിവാന്‍ അഭിപ്രായപ്പെട്ടതും ആഘാതമായി. സംഘാഗം ഐജി ദിനേന്ദ്ര കശ്യപിനും ഇതേ നിലപാടായിരുന്നു. ചുമതല ഒഴിയുംവരെ അദ്ദേഹം കേസെടുത്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button