ന്യൂഡല്‍ഹി: പൈലറ്റിനു സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ “തട്ടിക്കൊണ്ടുപോകല്‍’ ഭീഷണി. അഫ്ഗാനിസ്ഥാന് വിമാനത്തിന്റെ പൈലറ്റ് അബദ്ധത്തില്‍ വിമാനത്തിലെ ഹൈജാക്ക് ബട്ടന് അമര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. പിന്നാലെ അതിവേഗത്തില്‍ എന്‍എസ്ജി കമാന്‍ഡോകള്‍ വിമാനം വളഞ്ഞു.
ഡല്‍ഹിയില്‍നിന്നു കാണ്ഡഹാറിലേക്കു പുറപ്പെടേണ്ട അരിയാന അഫ്ഗാന് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റിനാണ് അബദ്ധം പിണഞ്ഞത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. 124 യാത്രക്കാരും ജീവനക്കാരുമായി വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ തുടങ്ങവെ പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് ബട്ടന് അമര്‍ത്തുകയായിരുന്നു. ഇതോടെ സുരക്ഷാ ഏജന്‍സികള്‍ സജീവമായി. തീവ്രവാദ വിരുദ്ധ സ്ക്വാഡും എന്എസ്ജിയും വിമാനത്താവളവും വിമാനവും വളഞ്ഞു.
Post Your Comments