തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയില്‍ ഉബര്‍ ഈറ്റ്സിനു പിന്നാലെ സ്വിഗ്ഗിയും തിരുവനന്തപുരം വിപണി കീഴടക്കാന്‍ എത്തുന്നു.കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 34 നഗരങ്ങളില്‍ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു.
തലസ്ഥാനത്തെ 130 റെസ്റ്റൊറന്‍റുകളില്‍ നിന്നുളള ഭക്ഷണം ഇനി മുതല്‍ ഇവര്‍ ഡെലിവറി ചെയ്യും. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വഴുതക്കാട്, തമ്പാനൂര്‍, കുളത്തൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, നന്ദാവനം, കഴക്കൂട്ടം, ഉള്ളൂര്‍, അമ്പലമുക്ക്, പാളയം, കുമാരപുരം, ശാസ്തമംഗലം, കേശവദാസപുരം, തൈക്കാട് തുടങ്ങിയ ഇടങ്ങളില്‍ സ്വിഗ്ഗിയുടെ സേവനംലഭ്യമാകും. കൂടാതെ ആദ്യത്തെ അഞ്ച് ഓര്‍ഡറുകള്‍ക്ക് 50 ശതമാനം കിഴിവായിരിക്കും കമ്പനി നല്‍കുക.
Post Your Comments