Latest NewsIndia

പകൽ നൈറ്റി ധരിക്കുന്നതിന് വിലക്ക്; വിലക്ക് ലംഘിച്ചാൽ 2000 രൂപ പിഴ

രാജമുന്‍ട്രി: സ്ത്രീകൾ പകൽ സമയം നൈറ്റി  ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം. ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരിയിലുള്ള തൊകലപ്പള്ളി എന്ന ഗ്രാമത്തില്‍ പകല്‍ സമയം സ്ത്രീകള്‍ നൈറ്റി ധരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 2000 രൂപയാണ് പിഴ. രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുവരെ നൈറ്റി ധരിക്കുന്ന സ്ത്രീകളെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് 1000 രൂപയാണ് പ്രതിഫലവും ഗ്രാമക്കൂട്ടം നല്‍കും.

ഗ്രാമത്തിലെ ഒമ്പത് അംഗ സമിതിയാണ് പ്രത്യേക തരത്തിലുള്ള ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. രാത്രിയില്‍ ധരിക്കേണ്ട വസ്ത്രമാണ് നൈറ്റിയെന്നും ഇത് പകല്‍ ധരിക്കുന്നത് അരോചകമാണെന്നുമാണ് ഇവരുടെ വാദം. നിരോധനം വന്ന ശേഷം പിഴ നല്‍കാന്‍ കൂട്ടാക്കാത്തവര്‍ക്ക് സാമൂഹ്യ ബഹിഷ്കരണം നേരിടുന്നുണ്ടെന്ന് സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയ തഹസില്‍ദാറിനോടും പൊലീസിനോടും ചില ഗ്രാമവാസികള്‍ പരാതിപ്പെട്ടു.

shortlink

Post Your Comments


Back to top button