ലണ്ടന്‍: പാശ്ചാത്ത്യ രാജ്യ സംസ്കാരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള് ഏറെയും. വസ്ത്രധാരണം മുതല്‍ വീട് നിര്‍മ്മാണം വരെ ഇത് നമുക്ക് കാണാനാകും. അതുപോലെ തന്നെയാണ് ടെലിവിഷനുകനുകളുടെ കാര്യവും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ നിന്ന് നമ്മള് എല്‍സിഡി, എല്‍ഇഡികള്‍ക്കും മുകളില്‍ എത്തി. എന്നാല്‍ ഇപ്പോഴും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ കാണുന്ന ഏഴായിരത്തിലധികം കുടുംബങ്ങള്‍ ബ്രിട്ടനില്‍ ഉണ്ടെന്ന കാര്യം കുറച്ച് അതിശയം ഉണ്ടാക്കുന്ന ഒന്നു തന്നെയാണ്. പഴമകള്‍ സൂക്ഷിക്കാനും പാരമ്പര്യങ്ങള്‍ പിന്തുടരാനുമുള്ള അവരുടെ താത്പര്യമാണ് ഇതിനുള്ള കാരണവും.
ബ്രിട്ടന് പോലുള്ള ഒരു വികസിത രാജ്യത്താണ് ഇത്രയധികം ആളുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവികളെ ആശ്രയിക്കുന്നത്. കളര്‍ സംപ്രേക്ഷണം തുടങ്ങി അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇത്രയേറെയാളുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷനെ ആശ്രയിക്കുന്ന മറ്റൊരു വികസിത രാജ്യവും ലോകത്തുണ്ടാകില്ല. സ്ക്രീന്‍ പോലുമില്ലാതെ ഭിത്തിയില്‍ എച്ച്ഡി ടെലിവിഷന്‍ കാണാന്‍ കഴിയുന്ന കാലത്താണ് ഇതെന്നും നമ്മള് ഓര്‍മ്മിക്കണം.
ബ്രിട്ടനില്‍ ടെലിവിഷന്‍ കാണാന്‍ ഇപ്പോഴും ലൈസന്‍സ് വേണം. ഇതിന്റെ കണക്കു പ്രകാരമാണ് രാജ്യത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ ഉള്ളതായി പറയുന്നത്. അതേസമയം ഇതിലെ ഭൂരിപക്ഷവും ലണ്ടനില്‍ ഉള്ളവരാണ്.
ലണ്ടനില്‍ 1,768 പേരും,. വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ 431 പേരും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ – 390 എന്നിങ്ങനയാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി ഉപഭോക്താക്കളുടെ കണക്കില്‍ മുന്നില്‍ നില്ക്കുന്ന പ്രദേശങ്ങള്‍.
അതേസമയം ഇന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി ലൈസന്‍സുകള്‍ക്ക് അനുമതി തേടുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2000 ല്‍ 1,12,000 പേരാണ് ഇതിന് അപേക്ഷ നല്കിയിരുന്നതെങ്കില് 2015 ല്‍ ഇത് 10,000വും ഇന്നിത് ഏഴായിരത്തില്‍ എത്തി നില്ക്കുന്നു.
Post Your Comments