തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ നിയമസഭാ സാമാജികരായ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ട് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് നവംബര്‍ 29ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് നാലുവരെ നിയമസഭാ കോംപ്ലക്സില്‍ തിരഞ്ഞെടുപ്പ് നടക്കും.
നവംബര്‍ 12ന് രാവിലെ 11 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ 12 മുതല്‍ 15 വരെ (രാവിലെ 11മുതല്‍ വൈകിട്ട് നാലു വരെ) ഗവ. സെക്രട്ടേറിയറ്റ് അനക്സ് 2ലെ ഒന്നാം നിലയിലുള്ള 107 ാം നമ്പര്‍ മുറിയിലെ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
ആക്ഷേപങ്ങള്‍ 16 രാവിലെ 11ന് ചെയര്‍മാന്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കും. അന്തിമ വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും. 21ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ സെക്രട്ടേറിയറ്റ് അനക്സ് 2 ഗ്രൗണ്ട് ഫ്ളോറിലെ ലയം ഹാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന അന്ന് വൈകിട്ട് 4.15 മുതല്‍ നടത്തും. നവംബര്‍ 23 ഉച്ചയ്ക്ക് മൂന്നിനു മുമ്പായി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. പിന്‍വലിക്കാനുള്ള അപേക്ഷ രേഖകള്‍ സഹിതം റവന്യൂ (ദേവസ്വം) അഡീഷണല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അന്നു വൈകിട്ട് നാലിന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.
നോമിനേഷന്‍ ഫോമുകള്‍ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും നവംബര്‍ 16 മുതല്‍ 19 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയും 21ന് ഉച്ചയ്ക്ക് രണ്ടു വരെയും ലഭിക്കും. വോട്ടര്‍ പട്ടിക പരിശോധനയ്ക്ക് റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471-2518397, 0471-2518147.
Post Your Comments