പീഡനത്തിന് ശേഷം ദണ്ഡ് കുത്തിയിറക്കി: യുവതിക്ക് ദാരുണാന്ത്യം, മുൻ ഭർത്താവ് അറസ്റ്റിൽ

പിറ്റേന്ന് രാവിലെയാണ് പ്രദേശവാസികള്‍ പാടത്ത് കിടക്കുന്ന യുവതിയെ കാണുന്നത്

ജാര്‍ഖണ്ഡ്: മുൻ ഭർത്താവും സുഹൃത്തുക്കളും കൂട്ട ലൈംഗീക പീഡനത്തിനിരയാക്കിയ യുവതിക്ക് ദാരുണാന്ത്യം. കൂട്ട പീഡനത്തിന് ശേഷം പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് വടി കുത്തിയിറക്കിയിരുന്നു. ഇതാണ് മരണകാരണമെന്നാണ് പോലീസ് റിപ്പോർട്ട്. കേസില്‍ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവിലാണ്.

ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച്‌ നടന്ന നാടകം കാണാന്‍ പോയതായിരുന്നു യുവതി. വഴിക്ക് വെച്ച്‌ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ സമീപത്തെ വിജനമായ പാടത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അതി ക്രൂരമായ പീഡനത്തിനു ശേഷം യുവതിയെ ഇവർ അക്രമിക്കുകയും സ്വകാര്യ ഭാഗത്ത് ദണ്ഡ് കുത്തിയിറക്കുകയുമായിരുന്നു.

പിറ്റേന്ന് രാവിലെയാണ് പ്രദേശവാസികള്‍ പാടത്ത് കിടക്കുന്ന യുവതിയെ കാണുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിൽ ഫലമുണ്ടായില്ല.

Share
Leave a Comment