Latest NewsIndia

തിങ്കളാഴ്ച്ച മുതല്‍ എക്‌സിറ്റ് പോളിന് വിലക്ക്

നിയമസഭാതെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ മാസം 12 മുതല്‍ ഒരു മാസം വരെ നീളുന്ന വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ 12 രാവിലെ ഏഴ് മണി മുതല്‍ ഡിസംബര്‍ ഏഴ് വൈകിട്ട് അഞ്ച് മുപ്പത് വരെ
എക്‌സിറ്റ് പോള്‍ നടത്തുകയോ അച്ചടി അല്ലെങ്കില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും വിധത്തിലോ അഭിപ്രായവോട്ടെടുപ്പ് ഫലം പ്രസിദ്ധീകരിക്കുകയോ ചെയ്യന്നത് നിരോധിച്ചിരിക്കുന്നെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

നവംബര്‍ 12, 20 തീയതികളിലാണ് ഛത്തീസ്ഗഡ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28 ന് തെരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്.

1951 ലെ ജനപ്രാധിനിത്യ നിയമത്തിന്റെ അധികാരമുപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിറ്റ് പോള്‍ ഫലം നിരോധിക്കുന്നത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ അഭിപ്രായവോട്ടെടുപ്പ് ഫലം നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button