ബംഗളുരു: നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്ന് ഒരാള്‍ക്ക് ദാരുണാന്ത്യം. ബംഗളുരുവിലെ ത്യാഗരാജനഗറില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കെട്ടിടത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments