ആലുവ: ആലുവ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറിലെ എവറസ്റ്റ്, അലങ്കാര്‍, ബാംബിനോ, സീലാന്റ്, താജ്, മിന്‍ഹ, തലശേരി ചിക്കന്‍, അറഫ, സൂരജ്, മീന്‍ചട്ടി റെസ്റ്റോറന്റ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
പാറ്റകള്‍ ചത്തുകിടക്കുന്ന ചിക്കന്‍ കറികള്‍ വരെ പിടിച്ചെടുത്തവയിലുണ്ട്. ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്ന ഭക്ഷണം നല്‍കിയാലും നിസാര തുക മാത്രമാണ് ഹോട്ടല്‍ ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നത്. അതിനാല്‍ എത്രവട്ടം പിടിക്കപ്പെട്ടാലും റെയ്ഡിനെ ഹോട്ടല്‍ ഉടമകള്‍ കാര്യമാക്കുന്നില്ല. അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനായി പാര്‍സല്‍ വാങ്ങിയ പ്രഭാത ഭക്ഷണം പഴകിയതാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഹോട്ടല്‍ ഒരു ദിവസം ഹോട്ടല്‍ അടപ്പിച്ചിരുന്നു. പിടിച്ചെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ നഗരസഭ കാര്യാലയത്തിന് മുമ്ബില്‍ ഹോട്ടലുകളുടെ പേര് സഹിതം പ്രദര്‍ശിപ്പിച്ചു.
Post Your Comments