ഇന്ത്യന്‍ സേനയുടെ ആയുധപ്പുരയിലെ പുത്തന്‍ ദിവ്യാസ്ത്രങ്ങളായ K9വജ്ര, M777 എന്നീ ഹവിട്‌സേര്‍ ആര്‍ട്ടിലറി തോക്കുകള്‍ സേനയ്ക്ക് കൈമാറുന്ന ചടങ്ങ് ഇന്ന് നടക്കും. ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പങ്കെടുക്കും. നാലായിരം കോടി രൂപയിലധികമാണ് പൂര്‍ണ്ണമായും ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ച K9വജ്ര ഹവിട്‌സേര്‍ ആര്‍ട്ടിലറി ഗണ്ണിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ മേക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ വന്‍ വിജയമായാണ് ഈ കരാര്‍ കണക്കാക്കുന്നത്. പീരങ്കിയുടേയും യന്ത്രത്തോക്കുകളുടേയും ഇടയിലുള്ള വലിയ തോക്കുകളെയാണ് ഹവിട്‌സേര്‍ തോക്കുകള്‍ എന്ന് പറയുന്നത്.
പീരങ്കിയേപ്പോലെ പ്രത്യേക്ക വാഹനങ്ങളിലോ കവചിതവാഹനങ്ങളിലോ അല്ലെങ്കില്‍ പ്രത്യേക ടാങ്കുകളിലോ ഘടിപ്പിച്ചായിരിയ്ക്കും ഈ തോക്കുകള്‍ സാധാരണയായി പ്രവര്‍ത്തിപ്പിയ്ക്കുക. ഉത്തരകൊറിയന്‍ കമ്പനിയായ സാംസങ്ങ് ടെക്വിന്‍ എന്ന ആയുധനിര്‍മ്മാണക്കമ്പനിയാണ് ഈ തോക്കുകളുടെ രൂപകല്‍പ്പന നടത്തിയത്. ആ സാങ്കേതികവിദ്യയില്‍ ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ ഇന്ത്യയില്‍ത്തന്നെ ഈ തോക്കുകള്‍ നിര്‍മ്മിയ്ക്കും. നൂറു K9വജ്ര തോക്കുകളാണ് നാം വാങ്ങുന്നത്. ഇതില്‍ നാല്‍പ്പതെണ്ണം ആദ്യഘട്ടമായി നാളെ സേനയ്ക്ക് കൈമാറും.
ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മ്മിയ്ക്കുന്ന ആദ്യ ആര്‍ട്ടിലറി തോക്കാവും K9വജ്ര. 20 മുതല്‍ 40 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് കൃത്യമായി വെടിവയ്ക്കാന്‍ കഴിവുള്ളതാണ് ഈ തോക്കുകള്‍. 30 സെക്കന്‍ഡില്‍ മൂന്നുറൗണ്ട് വെടിവയ്ക്കാനാകും.ഇന്ത്യന്‍ കരസേനയുടെ ആയുധശേഷിയില്‍ വന്‍ കുതിച്ചുചാട്ടവും ആധുനികവല്‍ക്കരണവുമാണ് നടക്കുന്നത്. സേനകളെ ആധുനികവല്‍ക്കരിയ്ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് കരസേനാ വക്താവ് കേണല്‍ അമാന്‍ ആനന്ദ് അറിയിച്ചു.
M777 ഹവിട്‌സേര്‍ തോക്കുകള്‍ മുപ്പതു കിലോമീറ്റര്‍ പരിധിയാണുള്ളത്. ഈ തോക്കിനെ ഹെലിക്കോപ്റ്റര്‍ വഴിയോ ചെറുവിമാനങ്ങള്‍ വഴിയോ വളരെ വിദൂരമായ പ്രദേശങ്ങളില്‍ വരെ എത്തിയ്ക്കാനാകും എന്ന ഗുണമുണ്ട്. ബ്രിട്ടീഷ് കമ്പനിയായ BAE സിസ്റ്റംസ് ആണ് ഈ തോക്കുകള്‍ നിര്‍മ്മിയ്ക്കുന്നത്.
Post Your Comments