
ന്യൂഡല്‍ഹി: എല്‍.പി.ജി വിതരണക്കാര്‍ക്കുള്ള കമ്മിഷന് ഉയര്‍ത്തിയതിന് പിന്നാലെ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വര്‍ദ്ധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മിഷനായി ലഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നവംബര്‍ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
Post Your Comments