Latest NewsInternational

ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ ; ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് ഒറ്റപ്പെട്ട ദ്വീപിൽ ട്രക്കിങ്ങിനുപോകുന്നതിനിടെ

മെൽബൺ: ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലുള്ള ഔട്ട്ബാക്കിൽ ട്രക്കിങ്ങിനുപോയ ഇവർ പട്ടിണി കിടന്നാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയാണ് ദമ്പതിമാരുടെയും മൂന്നുവയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ കാർ തകർന്ന നിലയിലാണ് കണ്ടെത്തിയത്. കാർ കിടന്നിടത്തുനിന്നും നാലര കിലോമീറ്റർ അകലെയാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടത്. ഇവർക്കൊപ്പം യാത്രചെയ്ത 12-കാരന്റെ മൃതദേഹം പിറ്റേന്ന് നൂറുമീറ്ററോളം അകലെനിന്നും കണ്ടെത്തി. കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ കാർ ബ്രേക്ക് ഡൗണായതോടെയാണ് പെട്ടുപോയത്.അഞ്ചുദിവസത്തോളം കാട്ടിൽപ്പെട്ടുപോയ ഇവർ പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് കരുതുന്നത്.

കൂടുതൽ യാത്രക്കാർ ദുരന്തത്തിൽ പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ആലീസ് സ്പ്രിങ്‌സിന് 500 കിലോമീറ്റർ അകലെയുള്ള വാറ വാറയിലേക്ക് പോവുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തി. അഞ്ചുമണിക്കൂർ നീണ്ട യാത്രയ്ക്കിടെ ഇവരുടെ കാർ ബ്രേക്ക് ഡൗണാവുകയായിരുന്നു.

ഇവർ പെട്ടുപോയ സ്ഥലത്തിന് 18 കിലോമീറ്റർ അകലെയാണ് ജനവാസം ഉണ്ടായിരുന്നത്.
കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നതോടെ ഇവർ കാറിൽനിന്ന് പുറത്തുവന്ന് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് കരുതുന്നു. മരണവിവരം പ്രദേശത്തെ ഒരു ഹെൽത്ത്‌സെന്ററിൽ ഒരാൾ അറിയിക്കുകയായിരുന്നു.

കടുത്ത ചൂടിൽ തളർന്ന ഇവർക്ക് പട്ടിണികിടന്നാണ് മരിച്ചതെന്നാണ് കരുതുന്നത്. 40 ഡിഗ്രിവരെയായിരുന്നു മേഖലയിലെ താപനില. ഇവരുടെ കാർ എങ്ങനെയാണ് തകർന്നതെന്നത് വ്യക്തമല്ല. പ്രദേശത്ത് മൊബൈൽ ഫോണിന് റെയ്ഞ്ചുമുണ്ടായിരുന്നില്ല. കാറിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നതായി സൂചനയില്ലെങ്കിലും തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്ന് സതേൺ ഡെസർട്ട് ഡിവിഷൻ സൂപ്രണ്ട് ജോഡി നോബ്‌സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button