Kerala

മദ്യപിച്ച് കാറോടിച്ച് മധ്യവയസ്കന്‍ ഇടിച്ചു തകര്‍ത്തത് 8 വാഹനങ്ങള്‍ ; പരിക്കേറ്റവരില്‍ സ്ത്രീയുടെ നില അതീവഗുരുതരം

ചാ​ല​ക്കു​ടി: മദ്യപിച്ച് കാറോടിച്ച് മധ്യവയസ്കന്‍ ഇടിച്ചു തകര്‍ത്തത് 8 വാഹനങ്ങള്‍. പരിക്കേറ്റവരില്‍ സ്ത്രീയുടെ നില അതീവഗുരുതരം. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ചാ​ല​ക്കു​ടി ക​ല്ലേ​ലി ജോ​സി (55) നെ ​നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.45-നു ആ​ന​മ​ല ജം​ഗ്ഷ​നി​ലായിരുന്നു അപകടം. കാര്‍ ഇടിച്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ചാ​ല​ക്കു​ടി പെ​ല്ലി​ശേ​രി ലോ​ന​യു​ടെ മ​ക​ന്‍ ലി​ജോയുടെ ഭാര്യയായ അനുവെന്ന യുവതിയുടെ നില ഇപ്പോള്‍ അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലിജോക്കും ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനും പരിക്കുണ്ട്.

കൂടാതെ ക​ലി​ക്ക​ല്‍ ഗം​ഗാ​ധ​ര​ന്‍​റെ മ​ക​ന്‍ ചു​ണ്ട​ങ്ങ​പ​റ​ന്പി​ല്‍ സ​തീ​ശ​നു ഗു​രു​ത​ര പ​രി​ക്കു​ണ്ട് . അമിത വേഗത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാഞ്ഞെത്തിയ കാര്‍ 2 ഒാട്ടോറിക്ഷകളേയും 6 ബെെക്കുകളും ഇടിച്ച് തകര്‍ത്തു. ഇതില്‍ ഒരു ബെെക്കിലാണ് അനു സഞ്ചരിച്ചിരുന്നത്. ഒാട്ടോയില്‍ സഞ്ചരിച്ച ആളാണ് മറ്റൊരു ഗുരുതരമായി പരിക്കേറ്റ സ​തീ​ശ​ന്‍.

ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന അ​പ്പോ​ളോ ട​യേ​ഴ്സ് ജീ​വ​ന​ക്കാ​ര​ന്‍ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി സേ​തു, കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി മു​രു​കേ​ശ​ന്‍ എ​ന്നി​വ​രെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നോ​ര്‍​ത്ത് ജം​ഗ്ഷ​നി​ല്‍ വെച്ച് കാര്‍ ഒാടിച്ചയാളെ നാട്ടുകാര്‍ പിടികൂടി. ന​ന്നാ​യി പെ​രു​മാ​റി. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം അ​റ​സ്റ്റു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button