മംഗളൂരു: യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉള്‍പെടെ 19 നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പുറകോട്ടുപോയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനാണ് പണികിട്ടിയത്. യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റിനെ കൂടാതെ 18 നേതാക്കളെയും സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുന് റായ് ഉള്‍പ്പെടെ 19 നേതാക്കളെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇവര്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതെ വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കുന്നുവെന്നും അതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നതെന്നും കര്‍ണാടകയുടെ ചുമതലയുള്ള അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് അറിയിച്ചു. മിഥുന് റായ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്. ഇയാളെ കൂടാതെ സംസ്ഥാനത്താകെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത 10 യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും എട്ട് സെക്രട്ടറിമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അരുണ്‍ കുമാര്‍, ആര് കിരണ്‍, നസീര്‍ ഖാന് പത്താന്, പ്രവീണ്‍ പാടില്, സന്ദീപ് നായിക്, സന്ദീപ് ബുയെ തുടങ്ങിയവരാണ് സസ്പെന്ഷന് നേരിടേണ്ടി വന്ന മറ്റുപ്രധാന നേതാക്കള്‍.
കോണ്‍ഗ്രസ് നേതാവ് അഭയചന്ദ്രയുടെ നോമിനിയായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂഡബിദ്രി മണ്ഡലത്തില്‍ മത്സരിക്കാന്‍ മിഥുന് റായിപാര്ട്ടിയെ താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചില്ല. ഇതിനുശേഷമാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ മിഥുന് റായ് സജീവമല്ലാതായതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ നോട്ടീസിന് മറുപടി നല്‍കുമെന്ന് മിഥുന് റായ് പ്രതികരിച്ചു.
Post Your Comments