കണ്ണൂര്‍: ടാക്സി ഡ്രൈവര്‍മാരുടെ ക്രൂരതയിൽ പെൺകുട്ടിക്ക് നഷ്ടമായത് സ്വതം മനോനിലയാണ്. കണ്ണൂര്‍ പേരാവൂരിലാണ് ഒന്‍പതംഗ ടാക്സി ഡ്രൈവര്‍മാര്‍ കുടുംബത്തെ ആക്രമിച്ചത്. സെപ്റ്റംബര്‍ നാലിന് രാത്രിയാണ് സംഭവം. വയനാട്ടില്‍ പോയി മടങ്ങിവരുകയായിരുന്ന കുടുംബത്തെയാണ് പിന്തുടര്ന്നെത്തിയ ടാക്സി ഡ്രൈവര്‍മാരുടെ സംഘം ആക്രമിച്ചത്. കള്ള ടാക്സിയാണെന്നാരോപിച്ചാണ് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെയുള്ളവരെ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവം കണ്ടു ഭയന്ന് പോയ ഒന്‍പതാംക്ലാസുകാരിക്ക് പിന്നീട് മാനസിക നിലയില്‍ വ്യത്യായനമുണ്ടായി. വിവിധ ആശുപത്രികളില്‍നിന്ന് ചികില്‍സതേടുന്ന പെണ്‍കുട്ടിയുടെ പഠനവും മുടങ്ങി. ഒന്‍പത് പേര്‍ക്കെതിരെ പേരാവൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പ്രതികള്‍ ഒളിവിലാണ്.
Post Your Comments