റിയാദ് : കാലാവസ്ഥ മുന്നറിയിപ്പ്. സൗദിയിൽ ഏതാനുംദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും ഇന്നു മുതൽ ഞായർവരെ സാധ്യതയുണ്ട്. ജിദ്ദ, മക്ക, തായിഫ്, അൽകാമിൽ, റനിയ, തുർബ, ഖുലൈസ്, അദം, മോയ, തുവൽ, ശുഅയ്ബ, ലൈത്ത്, ഖുൻഫുദ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും റിയാദ്, മദീന, അൽഖസീം പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലും മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Post Your Comments