Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsSaudi Arabia

സൗദിയില്‍ നിന്ന് മലയാളികളെ കാണാതായിട്ട് ഒരു മാസം; തിരച്ചില്‍ തുടരുന്നു

റിയാദ്: സൗദിയില്‍ നിന്ന് പ്രവാസി മലയാളികളെ കാണാതായിട്ട് ഒരു മാസം. മലപ്പുറം കൊണ്ടോട്ടി ചുങ്കംചിറയിൽ മുജീബ് റഹ്‌മാനെയാണ് ഒക്‌ടോബർ ഏഴ് മുതൽ കാണാതായത്. അവധി കഴിഞ്ഞു ജോലിസ്ഥലത്തു തിരിച്ചെത്തിയ മുജീബ് റഹ്‌മാനെ രണ്ടാം ദിവസമാണ് കാണാതാകുന്നത്. കാണാതായതിനുശേഷം മുജീബ് വീടുമായും ബന്ധപ്പെട്ടിട്ടില്ല.

പ്ളീസ് ഇന്ത്യ എന്ന സംഘടയുടെ നേതൃത്വത്തിലുള്ള സാമൂഹ്യപ്രവർത്തകർ മുജീബ് ജോലി ചെയ്തിരുന്ന സൗദി- ഖത്തർ അതിർത്തിയിലുള്ള ക്യാമ്പ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുജീബിനെ കണ്ടെത്താനായി സ്‌പോൺസറുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഉടൻ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പോലീസും അന്വേഷണം തുടരുകയാണ്.

shortlink

Post Your Comments


Back to top button