KeralaLatest News

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ് : മന്ത്രി രാജിവെയ്ക്കും വരെ വന്‍ പ്രക്ഷോഭം

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ മുസ്ലിലീഗ് രംഗത്ത്. മന്ത്രി രാജി വെയ്ക്കുവരെ വന്‍ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങികഴിഞ്ഞു. സത്യപ്രതിജ്ഞാ ലംഘനത്തിന് ജലീലിനെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് ലീഗുകാരെടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നടപടിയെടുത്തതാണ് വിവാദത്തിന് വഴിവച്ചതെന്ന ജലീലിന്റെ ആരോപണത്തെ നിയമപരമായി നേരിടും. മന്ത്രി ഇ.പി ജയരാജന്റെ ആശ്രിത നിയമനത്തിലെ തുടര്‍നടപടി ചൂണ്ടിക്കാട്ടി ജലീലിന്റെ രാജിയില്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ലീഗിന്റെ തീരുമാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മജീദ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button