പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പുതുതായി കെട്ടിടങ്ങൾ പണിയുമ്പോൾ പുറത്തായി കുറഞ്ഞത് 150 സെന്റിമീറ്റർ വീതിയിൽ ഗോവണി പണിയണമെന്ന് മാർഗരേഖ.
ചെറുതും, ഇടുങ്ങിയതുമായ ഗോവണികൾ രക്ഷാ പ്രവർത്തനത്തെ കാര്യമായി ബാധിച്ചതിനാലാണിത്.
പ്രളയ ബാധിത പ്രദേശങ്ങളിലെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി കില പുറത്തിറക്കിയ പുസ്തകത്തിലാണ് നിർദേശങ്ങളുള്ളത്.
Post Your Comments