കൊച്ചി•ആനധികൃത ഡ്രൈവിങ്ങ് പഠനകേന്ദ്രങ്ങള്‍ പെരുകുന്നതിലൂടെ ഡ്രൈവിങ് പഠനനിലവാരം കുറയുന്നതായി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ ബ്രാഞ്ചുകള്‍ എന്ന പേരില്‍ നിയമവിരുദ്ധ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കാറിന് രൂപമാറ്റം വരുത്തി നിയമവിരുദ്ധമായി ഡ്രൈവിങ് പഠിപ്പിക്കുന്ന കടവന്ത്ര സ്വദേശിനിയുടെ വാഹനം മോട്ടോര്‍ വകുപ്പ് പിടിച്ചെടുത്തത്. ആര്‍ടിഒ ജോജി.പി.ജോസിന്റെ നിര്‍ദേശമനുസരിച്ച് എല്‍ദോ വര്‍ഗീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ബിരുദമോ പോളിടെക്‌നിക്ക്, ഐടിഐ ഡിപ്ലോമയോ ഉള്ളവര്‍ മാത്രമേ ഡ്രൈവിങ് പഠിപ്പിക്കാവു എന്നും മികച്ച ക്ലാസ്‌റൂം, ഓട്ടോമൊബൈല്‍ ഡിപ്ലോമയുള്ള ഇന്‍സ്ട്രക്ടര്‍, പഠിതാക്കള്‍ക്കു വിശദീകരിച്ചു നല്‍കാന്‍ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ തുടങ്ങിയവയൊക്കെ ഡ്രൈവിങ് സ്‌കൂളിനോടനുബന്ധിച്ചു വേണമെന്നാണു മോട്ടോര്‍ വാഹന നിയമം.എന്നാല്‍ എല്ലാ നിയമങ്ങളഎയും കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് പല ഡ്രൈവിങ് പഠനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.അനധികൃത പരിശീലനത്തിനു ശേഷം ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന പരീക്ഷാര്‍ഥികള്‍ക്കു പണം വാങ്ങി അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനം വിട്ടുകൊടുക്കുകയും എട്ടും എച്ചും കൃത്യതയോടെ എടുത്തില്ലെങ്കില്‍പോലും കണ്ണടയ്ക്കുകയും ചെയ്യുന്ന പ്രവണതയാണ് പല പഠന കേന്ദ്രങ്ങളും സ്വീകരിക്കുന്നത്.
അഞ്ചു വര്‍ഷമെങ്കിലും ഡ്രൈവിങില്‍ പരിചയമുള്ളവര്‍ മാത്രമേ ഇന്‍സ്ട്രക്ടര്‍മാരാകാന്‍ പാടുള്ളൂ എന്നിരിക്കെ പല സ്ഥാപനങ്ങളിലും ലൈസന്‍സ് കൈവശംകിട്ടി ദിവസങ്ങള്‍ക്കകം തന്നെ ആളുകള്‍ ഡ്രൈവിങ്ങ് പരിശീലകരാവുന്നു എന്നതാണ് വാസ്തവം. കൃത്യവും ചിട്ടയുമായ പരിശീലനം ലഭിക്കാത്തതാണ് ഡ്രൈവിങ്ങ് ടെസ്റ്റിലെ വിജയശതമാനം കുറയാന്‍ കാരണമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു.
Post Your Comments