Latest NewsIndia

ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേകം ഓംബുഡ്‌സ്മാന്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേകം ഓംബുഡ്‌സ്മാനെ നിയമിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നിലവിലുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് പുറമെയാണിത്.

മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനം. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

shortlink

Post Your Comments


Back to top button