മുംബൈ : എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ പണിമുടക്കി. ദീപാവലിയോടനുബന്ധിച്ച് കിട്ടേണ്ടിയിരുന്ന ബോണസ് വൈകുന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരത്തില്‍ പ്രവേശിച്ചത്. ഏകദേശം 400 ഓളം തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്. മുംബൈ എയര്‍പ്പോര്‍ട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെയായിരുന്നു ജീവനക്കാര്‍ സമരം ആരംഭിച്ചത്.
ഗ്രൗണ്ട് സ്റ്റാഫ് ഒഫ് എര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് (എ.ഐ.എ.ടി.എസ്.എല്‍) ജീവനക്കാരാണ് യാത്രക്കാരുടെ ചെക്കിംഗും ലോഡിംഗ് അണ്‍ലോഡിംഗ്, കാര്‍ഗോ, ക്ലീനിംഗ് പോലുള്ള ജോലികള്‍ ചെയ്തു വരുന്നത്. ഇവര്‍ പണിമുടക്കിയതോടെ വിമാന സര്‍വ്വീസുകളുടെ സമയക്രമങ്ങള്‍ പ്രതിസന്ധിയിലായത്. ഇതേ തുടർന്ന് സ്വദേശത്ത് നിന്നും വിദേശത്തുനിന്നുമെത്തുന്നതും പോകേണ്ടതുമായ വിമാനസര്‍വ്വീസുകള്‍ വൈകുകയാണ്.
Post Your Comments