അയോദ്ധ്യ യോധ്യ: അലഹബാദിന് പുറകെ യുപിയിലെ ഫൈസബാദിന്റെ പേര് അയോദ്ധ്യയെന്നാക്കി മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ണ് പേര് മാറ്റം പ്രഖ്യാപിച്ചത് . ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ന്റെ ഭാര്യയുമായി ചേര്‍ന്ന് അയോദ്ധ്യയില്‍ ദീപാവലിയോട് അനുബന്ധിച്ചുള്ള ദീപോത്സവം ഉദ്ഘാടനം ചടങ്ങിലായിരുന്നു പ്രഖ്യാപനം .അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ് . അത് കൊണ്ട് ഫൈസാബാദ് ഇന്ന് മുതല്‍ അയോദ്ധ്യ എന്നറിയപ്പെടും .
രാജ്യത്തിന്റെ അഭിമാനത്തിന്റെ അടയാളമാണ് അയോദ്ധ്യ . ആ അയോദ്ധ്യയോട് അനീതി കാണിക്കാന്‍ ആരെയും അനുവദിക്കില്ല . അയോദ്ധ്യയില്‍ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും കൂടാതെ നിർമ്മിക്കുന്ന വിമാനത്താവളത്തിനു ശ്രീരാമന്റെ പേര് നല്‍കുമെന്നും പ്രഖ്യാപിച്ചു .ഫൈസാബാദും അയോധ്യയും ചേരുന്നതാണ് ഫൈസാബാദ് ജില്ല.
ഫൈസാബാദിന്റെ പേര് അയോധ്യയാക്കണം എന്ന് വിഎച്ച്‌പിയും ആവശ്യപ്പെട്ടിരുന്നു. അതെ സമയം ലോക പൈതൃക പദവിയുളള ഇന്ത്യയിലെ ഒരേ ഒരു നഗരമായ അഹമ്മദാബാദിനെ കര്‍ണാവതിയാക്കാനൊരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാനാണ്. നിയമതടസ്സങ്ങളില്ലെങ്കില്‍ കൃത്യമായ സമയമെത്തുന്ന ഘട്ടത്തില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി
Post Your Comments