Latest NewsKerala

ബന്ധു നിയമനം: മന്ത്രി ജലീലിന്റെ തീരുമാനം ധനവകുപ്പ് അറിയാതെ

മന്ത്രി നേരിട്ടു നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്

കണ്ണൂര്‍: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമനം നടത്തിയത് ധനവകുപ്പ് അറിയാതെയെന്ന് റിപ്പോര്‍ട്ട്. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കെ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി നിയമനം നടത്തുകയായിരുന്നു. അഡീഷണല്‍ സെക്രട്ടറിയാണു കഴിഞ്ഞ ഒക്ടോബര്‍ 8നു നിയമന ഉത്തരവിറക്കിയത്. മന്ത്രി നേരിട്ടു നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്. അതേസമയം ഒരു വിഷയത്തിലുള്ള പ്രധാന ഫയല്‍ കോടതി നടപടികളിലോ തിരിച്ചെടുക്കാനാകാത്ത മറ്റെന്തെങ്കിലും സാഹചര്യങ്ങളിലോ ആണെങ്കില്‍ മാത്രമേ അനുബന്ധ ഫയല്‍ (പാര്‍ട്ട് ഫയല്‍) ഇറക്കാവൂ എന്ന നിയമവുമുണ്ട്.

കൂടാതെ ഇതിനോടൊപ്പം ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സ്വയംഭരണാധികാര സ്ഥാപനമല്ലാത്തതിനാല്‍ പഴ്‌സനേല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ അനുമതിയും ആവശ്യമാണെന്ന നിയമവും മന്ത്രി കാറ്റില്‍ പറത്തി. ഡെപ്യൂട്ടേഷന് അപേക്ഷിക്കുന്നവര്‍ അപേക്ഷയ്‌ക്കൊപ്പം തന്നെ സ്വന്തം സ്ഥാപനത്തില്‍നിന്നുള്ള നിരാക്ഷേപ പത്രം സമര്‍പ്പിക്കണമെന്നുള്ള നിയമത്തിലും അദീബിന് ഇളവു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button