മറയൂര്‍: മറയൂര്‍-കാന്തല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പരിേക്കറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കെട്ടിട നിര്‍മാണത്തിനെത്തിയ അസം സ്വദേശികള്‍ തമ്മിലാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ ണ്ട് പേര് ചേര്‍ന്ന് പ്രണവ് എന്ന 27 കാരനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകുേന്നരം ഏഴുമണിയോടെയാണ് കീഴാന്തൂര്‍ ശിവാബന്തി ഭാഗത്തായിരുന്നു സംഭവം.
കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പ്രതികളെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അമൃത് സര്‍ക്കാര്‍, ദംബ എന്നിവര്‍ പയസ് നഗര്‍ ഭാഗത്ത് വച്ചാണ് അറസ്റ്റിലായത്.
Post Your Comments