പാറ്റ്ന: .കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെത്തി കണ്ടശേഷം മടങ്ങിയ തേജ്പ്രതാപ് തിരികെ മടങ്ങിയെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ മോചനം സംബന്ധിച്ച അഭിപ്രായം ചോദിക്കുന്നതിനായാണ് തേജ് പിതാവിനെ സന്ദര്‍ശിക്കുന്നതിനായി എത്തിയത്. നവംബര്‍ 2 ന് തേജ്പ്രതാപ് വിവാഹ മോചനം തേടി വക്കീല്‍ നോട്ടീസ് നല്‍കിയിരുന്നു.
പിതാവിനെ കണ്ടശേഷം ഇനിയും വിവാഹം ജീവിതം മുന്നോട്ട് തളളിനീക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് തേജ് പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി ദുര്‍ഗപ്രസാദ് റായ്യുടെ കൊച്ചുമകളും ആര്‍ജെഡി എംഎല്‍എ ചന്ദ്രികാ റായ്യുടെ മകളുമായ ഐശ്വര്യ റായ്യെയാണ് തേജ് വിവാഹം കഴിച്ചിരുന്നത്. ഇതേ സമയം പാറ്റ്നയിലെ ബോധ്ഗയയിലെ ഹോട്ടലിലാണ് തേജ് പ്രതാപ് താമസിച്ചിരുന്നതെന്നും ലാലുവിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നുവെന്നാണ് തന്നോട് പറഞ്ഞതെന്നും കാണുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം പാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നെന്നും എംഎല്‍എ യായ കുമാര്‍ സര്‍വജീത് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അന്നുമുതല്‍ തേജ് ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും തിരികെ വിളിക്കാന്‍ ശ്രമിച്ചിട്ട് ഫോണില്‍ ലഭ്യമാകുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. അതേസമയം തേജ്പ്രതാപിനെ കാണാതായ വിഷയത്തില്‍ ഇതുവരെ സ്വന്തം പാര്‍ട്ടിയായ ആര്‍ജെഡി പ്രതികരിക്കുകയോ ഔദ്യോഗിക പരാതി പോലീസിന് നല്കിയതുമായോ വിവരങ്ങളില്ല.
Post Your Comments