KeralaLatest News

വിദ്യാര്‍ത്ഥികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; തണ്ടര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കെതിരെ കേസ്

കൊച്ചി: കൂലി ചോദിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ആറ് തണ്ടര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കെതിരെ കേസ്.  കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരങ്ങള്‍ നടക്കുന്നത ദിവസങ്ങളില്‍ സുരക്ഷ ജോലി ചെയ്ത വിദ്യാര്‍ത്ഥികള്‍ കൂലി ചോദിച്ചപ്പോഴാണ് സ്വകാര്യ സുരക്ഷാ ഏജന്‍സി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്.

കലൂര്‍ സ്റ്റേഡിയത്തില്‍ ദിവസക്കൂലിക്കായിരുന്നു വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്തിരുന്നത്. കളി കഴിഞ്ഞ് കൂലി ചോദിച്ചപ്പോഴായിരുന്നു സെക്യൂരിറ്റി ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിലെ ജീവനക്കാര്‍ തോക്കുചൂണ്ടി ഭയപ്പെടുത്തി മര്‍ദിച്ചത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതേതുടര്‍ന്ന് അക്രമികളായ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം കളി കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികള്‍ കൂലി ചോദിച്ചപ്പോള്‍ ഏജന്‍സി പണം നല്‍കാന്‍ തയാറായില്ല. ഇത് ചോദ്യം ചെയ്തവരെയാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. സംഭവം അറിഞ്ഞ് സ്റ്റേഡിയത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button