Latest NewsKeralaIndia

‘മണ്ഡലക്കാലാരംഭത്തില്‍ ശബരിമലയിലെത്തും’: തീയതി അറിയിച്ച്‌ തൃപ്തി ദേശായി

ന്യൂഡൽഹി: മണ്ഡലക്കാലത്ത് ശബരിമല ദര്‍ശനത്തിനു എത്തുമെന്ന് തൃപ്തിദേശായി . മണ്ഡലകാലം ആരംഭിക്കുന്ന 17 ന് തന്നെ ശബരിമലയില്‍ എത്തണമെന്നാണ് കരുതുന്നതെന്നും തൃപ്തി പറഞ്ഞു . തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ നിരവധി യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്കെല്ലാം മടങ്ങേണ്ടി വന്നിരുന്നു. ചിത്തിര ആട്ട പൂജയ്ക്കായി നവംബര്‍ അഞ്ചിന് നട തുറന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

എന്നാല്‍ മണ്ഡലകാലത്ത് എന്തൊക്കെ സംഭവിച്ചാലും ശബരിമലയില്‍ എത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലേക്ക് വരുവാന്‍ തയ്യാറെടുക്കുന്നത് . ഇതിനുള്ള സുരക്ഷ ഒരുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു .സ്ത്രീകള്‍ക്കെതിരായ അസമത്വം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി വിധി കാരണമാകുമെന്ന് പ്രതീക്ഷയെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു .

https://youtu.be/n2_B_KDHx2w

shortlink

Related Articles

Post Your Comments

Related Articles


Back to top button