ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രാദേശിക നേതാവ് കല്ലേറില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ വികാരാബാദിലെ സുല്‍ത്താന്‍പുരിലാണ് നാരായണ റെഡ്ഡിയെന്ന ടിആര്‍സ് നേതാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റെഡ്ഡിയുമായോട് വിദ്വേഷമുള്ള ചില യുവനേതാക്കള്‍ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇവരാവാം എന്നാണ് ഗ്രാമവാസികളുടെ സംശയം.
എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം നാരാണയ റെഡ്ഡിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ
പാര്ട്ടിയനുകൂലികള് കൊലപാതകബന്ധം ആരോപിച്ച് ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments