ഹൈദരാബാദ്: പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തെലുങ്കാനയിലെ സുല്‍ത്താന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്ന്. കല്ലേറില്‍ ടിആര്‍എസ് നേതാവ് പി.നാരായണ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നാരായണ റെഡ്ഡിയുടെ അനുയായികളില്‍ ചിലര്‍ അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സാമ്പത്തിക തര്‍ക്കമായിരുന്നു അഭിപ്രായ വ്യത്യാസത്തിനു കാരണം. ഇതായിരുന്നു കൊലയില്‍ കലാശിച്ചത്
Post Your Comments