ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്‍ അനൂപ് മേനോന്റെ പേരില്‍ ഓഡിയോ ക്ലിപ് പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്. 13.31 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോയാണ് വൈറലായത്. മതേതര വിശ്വാസിയാണ് താനെന്ന് സമ്മതിച്ചുള്ള ഓഡിയോയില്‍ സംവരണത്തെ കുറിച്ചും ജാതി മതത്തെ കുറിച്ചും പറയുന്നുണ്ട്. ഒരു സംവാദ ചടങ്ങില്‍ സംസാരിക്കുന്ന രീതിയിലാണ് ഓഡിയോ. ആചാരങ്ങള്‍ നമുക്ക് ആചരിക്കുവാനുള്ളതാണ്. അത് ലംഘിക്കുന്നത് വ്യക്തികളെ സംബന്ധിച്ചിരിക്കുമെന്നും ഓഡിയോയില്‍ പറയുന്നു.
അതേസമയം ചാതുര്‍വര്‍ണ്ണ്യത്തെ കുറിച്ചും, മൃഗബലിയെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. വിശ്വാസത്തെ ശാസ്ത്രീയവല്‍ക്കരിക്കേണ്ട ആവശ്യമില്ല, വിശ്വാസം വിശ്വാസമാണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ധാരാളം ക്ഷേത്രങ്ങളില്‍ മൃഗബലിയുണ്ടായിട്ടുണ്ട്, എന്തുകൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ അത് തടയണമെന്ന് പറയാത്തത്. ഒരു സ്ത്രീ ഋതുമതിയാണെന്ന് മനസിലാക്കാനുള്ള ഒരു സംവിധാനവും ക്ഷേത്രങ്ങളിലില്ല. പക്ഷെ വിശ്വാസിയായ ഒരു സ്ത്രീ അങ്ങനെ പോകില്ലെന്നും പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു.
അതേസമയം പ്രചരിക്കുന്ന ഓഡിയോ തന്റേതല്ലെന്ന് അനൂപ് മേനോന്‍ ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോട് പ്രതികരിച്ചു. തനിക്കും ഈ ഓഡിയോ ലഭിച്ചുവെന്നും ഇതാരാണെന്ന് കണ്ടുപിടിക്കുകയാണ് വേണ്ടതെന്നും നടന്‍ പറഞ്ഞു.
പ്രചരിക്കുന്ന ഓഡിയോ
ഇതുസംബന്ധിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജിലും അനൂപ് കുറിപ്പെഴുതിയിട്ടുണ്ട്. രാഷ്ട്രീയത്തിലോ മതപരമായ കാര്യങ്ങളിലോ യാതൊരു താല്‍പര്യവുമില്ലാത്ത തന്റെ പേരില്‍ ഓഡിയോ ചെയ്തതാരായാലും അയാള്‍ മുന്‍പോട്ട് വന്ന് അത് തന്റേതാണെന്ന് പറയണമെന്ന് താരം പോസ്റ്റില്‍ കുറിക്കുന്നു. കണ്ണൂര്‍, കോഴിക്കോട് ഭാഗത്തുള്ള ആരോ ആണിത് ചെയ്തതെന്ന് താരം സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അനൂപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/AnoopMenonOfficial/posts/1575468132597259
Post Your Comments