Latest NewsKeralaIndia

ഭക്തരായ പോലീസുദ്യോഗസ്ഥരുടെ പിന്മാറ്റവും അവധിയും സർക്കാരിന് തലവേദനയായി: സുപ്രീംകോടതി വിധി വരുന്നത് വരെ മൂന്ന് ഐപിഎസുകാരും അവധിയില്‍ തുടരുമെന്നു സൂചന

ശബരിമലയില്‍ സത്യസന്ധമായി ഇടപെടല്‍ നടത്തിയ വിജയന്റെ പിന്മാറ്റമാണ് പൊലീസ് സേനയിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം.

പത്തനംതിട്ട: ശബരിമലയിൽ സംഘർഷ സാധ്യത നിലനിൽക്കെ പോലീസ് സേനയിലെ ഉന്നതരായ ഉദ്യോഗാസ്ഥർ അവധിയെടുത്ത് സർക്കാരിന് തലവേദനയുണ്ടാക്കി. ശബരിമലയില്‍ അതീവ ജാഗ്രത നിലനില്‍ക്കേ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയില്‍ പ്രവേശിച്ചത് പൊലീസിനുള്ളിലും ചര്‍ച്ചയാകുന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കിടാൻ ആലോചിച്ചിരുന്ന പി വിജയന്റെ അവധിയാണ് സര്‍ക്കാരിനും തലവേദനയാകുന്നത്.

പൊലീസിലെ അറിയപ്പെടുന്ന അയ്യപ്പഭക്തനാണ് വിജയന്‍. എസ് പി റാങ്കില്‍ നിന്ന് പ്രെമോഷന്‍ കിട്ടിയപ്പോഴും തീര്‍ത്ഥാടനകാലത്ത് ശബരിമല ഡ്യൂട്ടി ചോദിച്ച്‌ വാങ്ങുന്ന ഉദ്യോഗസ്ഥനായിരുന്നു വിജയന്‍.ശബരിമലയില്‍ പൊലീസിന് ഏറെ പേരും പെരുമയും ഉണ്ടാക്കി കൊടുത്ത പുണ്യം പൂങ്കാവനം പദ്ധതിയുടെ ചാലക ശക്തി. കേരളാ പൊലീസിനും ശബരിമലയില്‍ ഏറ്റവും പേരുണ്ടാക്കിയ പദ്ധതിയാണ് ഇത്. . ഇങ്ങനെ ശബരിമലയില്‍ സത്യസന്ധമായി ഇടപെടല്‍ നടത്തിയ വിജയന്റെ പിന്മാറ്റമാണ് പൊലീസ് സേനയിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം.

2 മുതല്‍ 14 വരെയാണ് വിനോദ് കുമാര്‍ അവധിയില്‍ പോയത്. പി. വിജയനും വിജയ് സാക്കറെയും രണ്ടാഴ്ചയോളം അവധിയിലാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഇവര്‍ അവധിയില്‍ പ്രവേശിച്ചതെന്നും അതു പ്രകാരം അവധി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നത് . വര്‍ഷങ്ങളായി ശബരിമലയിലെ സ്പെഷ്യല്‍ ഓഫീസറാണ് പി. വിജയന്‍.വിശ്വാസപരമായ കാര്യങ്ങളാലാണ് വിജയന്‍ അവധിയെടുത്തതെന്നാണ് സൂചന. വ്യക്തിപരമായ ആവശ്യത്തിന് അവധി എടുത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിനും കഴിയില്ല.

സുപ്രീംകോടതിയുടെ തീരുമാനം വരും വരെ ഉദ്യോഗസ്ഥരെല്ലാം അവധിയില്‍ തുടരുമെന്നാണ് സൂചന. നേരത്തെ തുലാമാസ പൂജയ്ക്ക് രഹ്നാ ഫാത്തിമയുമായി എത്തിയ ഐജി ശ്രീജിത്ത് സന്നിധാനത്ത് എത്തി അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഇത് അയ്യപ്പനോടുള്ള മാപ്പപേക്ഷയാണെന്ന വിലയിരുത്തലെത്തി. ഇത് ഏറെ ചര്‍ച്ചയായി. പൊലീസിലെ വിശ്വാസികളെല്ലാം കോടതി ഉത്തരവിനെ തുടര്‍ന്ന് പെട്ടുവെന്നായിരുന്നു വിലയിരുത്തല്‍.ഇതിന് പിന്നാലെയാണ് ആട്ട ചിത്തിരയ്ക്ക് ഏറ്റവും വലിയ ഭക്തനായി അറിയപ്പെട്ട പി വിജയനെ തന്നെ സുരക്ഷയ്ക്ക് നിയോഗിച്ചത്.

ഭക്തരുടെ ഒപ്പം നിന്ന് എല്ലാം കൃത്യമായി വിജയന്‍ ചെയ്യുമെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാൽ ഇതെല്ലം തെറ്റിച്ചാണ് ഇവർ അവധിയിൽ പ്രവേശിച്ചത്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അതീവ സുരക്ഷാ പാതയുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരാണ് അവധിയില്‍ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button