തിരുവനന്തപുരം: ഡി.വൈ.എസ്.പിയുമായുള്ള ഉന്തിനും തള്ളിനുമിടയില്‍ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനലാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയി.
രാതി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിളയില്‍ ഒരുവീട്ടിലെത്തിയ ഡി.വൈ.എസ്.പിയുടെ വാഹനത്തിന് സമീപം മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തതാണ് ഉന്തിനും തള്ളിനും ഇടയാക്കിയത്. വാഹനം എടുത്തുമാറ്റാന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു. വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക് നീണ്ടു. പിടിവലിക്കിടെ റോഡിലൂടെ പോയ ഒരു കാറില്‍ ഇടിച്ച് യുവാവ് വീഴുകയായിരുന്നു. പിന്നാലെ ഡിവൈഎസ്പി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ നെയ്യാറ്റിന്‍കര എസ്.ഐ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments