Latest NewsWeird

നിയാണ്ടർത്താൽ മനുഷ്യരെകുറച്ച് പഠിച്ചതൊക്കെ ഇനി തിരുത്തേണ്ടി വരും 

നിയാണ്ടർത്താൽ മനുഷ്യർ ആധുനിക മനുഷ്യരേക്കാള്‍ നിവര്‍ന്നു നടക്കുകയും നില്‍ക്കുകയും ചെയ്തിരുന്നവരാണ് എന്ന പുതിയ കണ്ടെത്തലോടെ ഇവരെക്കുറിച്ച് നമ്മൾ പാഠപുസ്തകങ്ങളില്‍ പഠിച്ച പലതും തിരുത്തേണ്ടി വരും. 1983 ല്‍ വടക്കന്‍ ഇസ്രയേലിലെ കാര്‍മല്‍ മലനിരകളില്‍ നിന്ന് ലഭിച്ച 60,000 വര്‍ഷം മുൻപ് ജീവിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യൻ മോഷെയുടെ എല്ലുകളുടെ സി ടി സ്‌കാന്‍ രൂപമാണ് ഈ പുതിയ കണ്ടെത്തലുകൾക്ക് പിന്നിൽ.
എല്ലുകൾ കൂട്ടി യോജിപ്പിച്ചതോടെ ആധുനിക മനുഷ്യരെക്കാല്‍ വലുതും ശക്തവുമായ ശ്വാസകോശങ്ങളും അവര്‍ക്കുണ്ടായിരുന്നു എന്നും കണ്ടെത്തിയിരിക്കുകയാണ് ഗവേഷണസംഘം. പൂര്‍വ്വികന്മാരായ കുരങ്ങന്മാരിൽ നിന്നും മനുഷ്യരിലേക്കുള്ള പരിണാമത്തെ കാണിക്കുന്ന സ്ഥിരം ചിത്രങ്ങളിൽ ആധുനിക മനുഷ്യനേക്കാള്‍ കുനിഞ്ഞു നില്‍ക്കുന്ന നിയാഡര്‍താലിന്റെ ചിത്രമാണ് നാം കണ്ടിട്ടുള്ളത്.
നിയാണ്ടർത്താൽ മനുഷ്യരുടെ വാരിയെല്ലുകള്‍ക്കുള്ളിലായിരുന്നു നട്ടെല്ലിന്റെ സ്ഥാനം. ഇത് അവയുടെ നെഞ്ച് കൂടുതല്‍ പുറത്തേക്ക് തള്ളുന്നതിന് സഹായിക്കുകയാണ് ചെയ്തതെന്നും അതുകൊണ്ടുതന്നെ ആധുനിക മനുഷ്യനേക്കാൾ കുനിഞ്ഞ രൂപമുള്ള നിയാണ്ടർതാൽ മനുഷ്യർ എന്ന ധാരണ തെറ്റാണെന്നും ഗവേഷണസംഘം ശരിവെക്കുന്നു.

shortlink

Post Your Comments


Back to top button