ടെഹ്‌റാന്‍ : അമേരിക്കയുടെ ഉപരോധത്തില്‍ തളരില്ലെന്ന് തെളിയിച്ച് ഇറാന്‍. സദ്ദാമിനെ നേരിട്ടതുപോലെ ട്രംപിനെ നേരിടുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയുടെ ഉപരോധത്തിന് മറുപടിയായി അമേരിക്കയുടെ ഡ്രോണ്‍ ഇറാന് വെടിവെച്ചിട്ടു. രാജ്യം നേരിടുന്നതു ‘യുദ്ധസമാനമായ’ സാഹചര്യമാണെന്ന ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രസ്താവന കൂടിയെത്തിയതോടെ ഒരിടവേളയ്ക്കുശേഷം മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ പുകയുകയാണ്. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായി ഒപ്പിട്ട ആണവകരാര്‍ പ്രകാരം ഇറാനു നല്‍കിയിരുന്ന എല്ലാ സാമ്പത്തിക ഇളവുകളും ഇന്നലത്തെ ഉപരോധത്തോടെ ഇല്ലാതായി. യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഉള്‍പ്പെടെ ഇറാന്‍ നല്‍കിയ ഉറപ്പുകളും ഇനി തത്വത്തില്‍ ഇല്ലാതാകും. ഏതു നിമിഷം വേണമെങ്കിലും സമ്പുഷ്ടീകരണം ആരംഭിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അത് എത്രയും പെട്ടെന്നുണ്ടാകുമെന്നുമാണു മുന്നറിയിപ്പ്.
ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ ഇന്ധന കയറ്റുമതിയുടെ കഴുത്തിനു പിടിക്കുന്നതാണു യുഎസിന്റെ ഉപരോധം. രാജ്യത്തിന്റെ ദേശീയ കറന്‍സിക്ക് ഇടിവു തട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. രാജ്യത്തു മരുന്നുകള്‍ക്കു മുതല്‍ മൊബൈലിനു വരെ വില കുതിച്ചു കയറുകയാണ്. എന്നാല്‍ ഒരുപരോധത്തിനും തളര്‍ത്താനാവില്ലെന്നാണു റൂഹാനിയുടെ പ്രഖ്യാപനം. ‘ഇറാന്‍ ഇന്ന് എണ്ണ വില്‍ക്കുന്നുണ്ട്, നാളെയും അതു തുടരും. ഒരു സംശയവും വേണ്ട…’ ഉപരോധം ആരംഭിച്ചതിനു തൊട്ടുപിന്നാലെ റൂഹാനി പറഞ്ഞ വാക്കുകള്‍.
Post Your Comments