![](/wp-content/uploads/2018/11/dileep.jpg)
കൊച്ചി: നടന്‍ ദിലീപ് വിദേശ യാത്രാ അനുമതി തേടി വീണ്ടും കോടതിയില്‍. ജര്‍മ്മനിയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിലേക്ക് പോകുന്നതിനായി പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
ദിലീപ് അടക്കമുള്ള പ്രതികള്‍ വിവിധ ആവശ്യങ്ങളുമായി കോടതിയില്‍ നല്‍കുന്ന നിരന്തര ഹര്‍ജികളാണ് ഇതിന് തടസ്സമാകുന്നത്. ഇത് ആസൂത്രിതമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ത്ഥമാണ് യാത്രയെന്നാണ് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കേസ് ഈ മാസം 9-ന് വീണ്ടും പരിഗണിക്കും. അതേസമയം വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Post Your Comments