Latest NewsKeralaIndia

‘കുടിവെള്ളം മുടക്കിയും കക്കൂസ് പൂട്ടിയും പ്രതികാരം ചെയ്യാൻ കമ്യൂണിസ്റ്റ് സർക്കാരിനെ സാധിക്കൂ’ : അലി അക്ബർ

ഭക്തജനങ്ങളോട് ഒരു ദിവസത്തില്‍ കൂടുതല്‍ ശബരിമലയില്‍ തങ്ങരുതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ഒരു ദിവസത്തേക്ക് നട തുറന്നിരിക്കുന്ന വേളയില്‍ ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ സംവിധായകന്‍ അലി അക്ബർ. ‘കക്കൂസ് പൂട്ടിയിട്ടും കുടിവെള്ളം മുടക്കിയും പക വീട്ടാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കഴിയൂ,’ അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമലയില്‍ വലിയ സംഖ്യയില്‍ തീര്‍ത്ഥാടകര്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തിന് സമീപമുള്ള ശുചിമുറികള്‍ ദേവസ്വം ബോര്‍ഡ് പൂട്ടിയിടുകയായിരുന്നു.

ഇത് കൂടാതെ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭിക്കാത്ത ഒരു അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഭക്തജനങ്ങളോട് ഒരു ദിവസത്തില്‍ കൂടുതല്‍ ശബരിമലയില്‍ തങ്ങരുതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രദേശത്തെ ഗസ്റ്റ് ഹൗസുകളും മറ്റും അടച്ചിട്ടിരുന്നു. എന്നാൽ അല്പസമയം മുൻപ് വാർത്തയായതിനെ തുടർന്ന് ശുചിമുറി തുറന്നു കൊടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button