Latest NewsKeralaIndia

ശബരിമലയിൽ തന്റെ വിലക്കിനെ പറ്റി പ്രസിഡന്റ് എ.പത്മകുമാറിന്റെ പ്രതികരണം

.ഗൂഢലക്ഷ്യത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ തന്നെ ശബരിമലയില്‍ പോകുന്നതില്‍ നിന്ന് മുഖ്യമന്ത്രി വിലക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലുമാണ് താന്‍ ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്താത്തത്. സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങളില്‍ യാതൊരു ഇടപെടലും നടത്തുന്നില്ല.

ഇത്തരം വാര്‍ത്ത നല്‍കുന്ന സ്വകാര്യ ചാനലുകള്‍ക്കും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഗുഢമായ അജണ്ടയുണ്ട്.ഗൂഢലക്ഷ്യത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ എത്തുന്ന ഭക്തരെ തടയാന്‍ ചില ഗൂഢലക്ഷ്യമുള്ളവര്‍ ശബരിമലയിലും പമ്പയിലും നിലക്കലുമൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് ശബരിമലയില്‍ ഭക്തര്‍ക്കായി പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നത്.

നിരോധനാജ്ഞ പോലും ഇത്തരക്കാര്‍ ലംഘിക്കുന്നു.അക്രമം നടത്തുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇത് തടയാന്‍ പൊലീസിന് രംഗത്ത് എത്തിയേ മതിയാകൂ. അതിനാല്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കിയേ മതിയാകൂ. അതിനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാർത്താക്കുറിപ്പിൽ ആണ് പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button