ബാമെണ്ഡ: സ്കൂളില്‍ നിന്നും 81 പേരെ തട്ടിക്കൊണ്ടു പോയി. പശ്ചിമ കാമറൂണിലെ ബാമെണ്ഡയില് സ്കൂളില്‍ നിന്നാണ് പ്രന്‍സിപ്പാളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ തട്ടികൊണ്ടു പോയത്. അതേസമയം സംഭവത്തില്‍ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഒരു പ്രത്യേക സംസ്ഥാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗം പ്രക്ഷോഭം നടത്തുന്ന പ്രദേശമാണിത്. കൂടാതെ ഏറെ നാളുകളായി സൈനിക നടപടികളും ഇവിടെ നടന്നു വരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശത്തെ വിഭാഗക്കാര്‍ കുറച്ച് നാളുകളായി പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ഫ്രഞ്ച് സംസാരിക്കുന്ന പ്രസിഡന്റ് പോള്‍ ബിയായ്ക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായായി സ്കൂളുകള്‍ അടച്ച് പൂട്ടിച്ചിരുന്നു. 2017ല്‍ വിമതവിഭാഗത്തിന്റെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെ പ്രദേശത്ത് സ്ഥിതിഗതികള്‍ വളരെ മോശമായി.
Post Your Comments