KeralaLatest NewsIndia

വികലാംഗരുൾപ്പെടെ ആയിരത്തിനു മുകളിൽ ഭക്തരെ തടഞ്ഞു വെച്ചിരിക്കുന്നു : എരുമേലിയിൽ ഭക്തർ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം. ശരണം വളിച്ചാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആയിരത്തി അഞ്ഞൂറിലധികം ഭക്തരാണ് എരുമേലിയിൽ ഉള്ളത്. ഇതിൽ വികലാംഗരുൾപ്പെടെയുള്ളവർ ഉണ്ട്.

ഗുരുവായൂരിൽ നിന്നും കാൽ നടയായി വന്ന വിഷ്ണുദാസ് എന്ന ഭക്തൻ ഒരു കാലില്ലാത്ത ആൾ ആണ്. ഇദ്ദേഹത്തിനെ പോലും തടഞ്ഞു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തന്റെ ജീവിതത്തിൽ ഇതേവരെ താൻ ഇത്തരം യുദ്ധ സമാനമായ അന്തരീക്ഷം കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ശരണം വിളിയുടെ അന്തരീക്ഷം യുദ്ധ സമാനമായതായി അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button